09July 2024

ഹോം കെയർ & പാലിയേറ്റീവ് കെയർ സേവനങ്ങൾക്ക് തുടക്കം കുറിച്ച് നെന്മാറ അവൈറ്റിസ്

ആശുപത്രിയിൽ നേരിട്ട് എത്തി ചികിത്സ നേടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, കിടപ്പുരോഗികൾ എന്നിങ്ങനെ പ്രായഭേദമന്യേ എല്ലാവർക്കും അത്യാധുനിക നിലവാരമുള്ള ചികിത്സ ഗൃഹാന്തരീക്ഷത്തിൽ തന്നെ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് അവൈറ്റിസ് ഹോം കെയർ.

ലാബ്രോട്ടറി പരിശോധനയ്ക്കുള്ള സാമ്പിളുകൾ വീടുകളിൽ എത്തി ശേഖരിക്കുക ഇ സി ജി, ഓക്സിജൻ സിലിണ്ടർ, റൈൽസ് ട്യൂബ്, യൂറിൻ കത്തീറ്റർ എന്നിവ ആവശ്യമായവർക്ക് അതുൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും ഹോം കെയറിലൂടെ ലഭ്യമാകും.

പ്രായം മൂലം പരിമിതികളിലായ വയോധികർക്ക് സ്വാന്തനം ഉറപ്പുവരുത്തി കൊണ്ട് ജിറിയാട്രിക് കെയറിൽ പ്രാവീണ്യം നേടിയ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മികച്ച സേവനം അവൈറ്റിസിലൂടെ നിങ്ങളുടെ ഉറ്റവർക്ക് ഉറപ്പുവരുത്തുന്നു.ഹോം കെയറിന് പുറമേ വിട്ടുമാറാത്തതും വേദനാജനകവുമായ രോഗങ്ങൾ മൂലം കഷ്ടതകൾ അനുഭവിക്കുന്നവർക്കായി പാലിയേറ്റീവ് കെയർ യൂണിറ്റിനും തുടക്കം കുറിച്ചിരിക്കുന്നു. വേദന സങ്കീർണമായി ബാധിച്ചവരുടെയും കുടുംബാംഗങ്ങളുടെയും ജീവിത നിലവാരം ഉയർത്തുകയാണ് പാലിയേറ്റീവ് കെയറിലൂടെ ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങൾ ചികിത്സിച്ച് വേദനയെ പരമാവധി കുറയ്ക്കുന്ന രീതിയാണ് പാലിയേറ്റീവ് പരിചരണത്തിലൂടെ അവൈറ്റിസ് മുന്നോട്ടുവയ്ക്കുന്നത്.

മാരകരോഗങ്ങളുടെ വേദനയിൽ ഒറ്റപ്പെടുന്നവർക്ക് ആശ്വാസത്തിന്റെയും സംരക്ഷണത്തിന്റെയും കരുതൽ അവൈറ്റിസ് പാലിയേറ്റീവ് കെയറിലൂടെ ഉറപ്പുവരുത്തുന്നു. വേദനാജനകമായ രോഗാനുഭവമുള്ളവർ ക്ക് കാരുണ്യ സ്പർശമേകുക എന്ന ലക്ഷ്യത്തെ മുൻ നിർത്തി കൊണ്ടാണ് അവൈറ്റിസ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക, ഫോൺ -7356666023

Search...