
05July 2023
വിദ്യാർത്ഥിനിയുടെ ചെവിയിൽ നിന്നും എട്ടുവർഷം പഴക്കമുള്ള പെൻസിൽ കഷ്ണം നീക്കം ചെയ്തു
വിദ്യാർത്ഥിനിയുടെ ചെവിയിൽ നിന്നും എട്ടുവർഷം പഴക്കമുള്ള പെൻസിൽ കഷ്ണം നീക്കം ചെയ്തു. അധികഠിനമായ ചെവി വേദനയെ തുടർന്ന് നെന്മാറ അവൈറ്റീസ് ആശുപത്രിയിൽ എത്തിയ കൊടുവായൂർ സ്വദേശിനിയുടെ ചെവിയിൽ നിന്നാണ് ഇ എൻ ടി സർജൻ ഡോക്ടർ ശങ്കർ വിശ്വനാഥ് പെൻസിൽ കഷണം പുറത്തെടുത്തത്.