മിത്ര പ്രിവിലേജ് കാർഡുമായി നെമ്മാറ അവൈറ്റിസ് ആശുപത്രി
നെന്മാറ: അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അവൈറ്റിസ് മിത്ര പ്രിവിലേജ് കാർഡ് പുറത്തിറക്കി. അവൈറ്റിസ് ആശുപത്രിയുടെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഈ ആരോഗ്യ പദ്ധതി തെരെഞ്ഞെടുക്കപ്പെടുന്ന സാമൂഹിക സാംസ്കാരിക സംഘടനകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, ജീവനക്കാരുടെ സംഘടനകൾ തുടങ്ങിയവർക്കാണ് പ്രാരംഭഘട്ടത്തിൽ ലഭ്യമാവുക. കാർഡ് ഉപയോഗിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്ക് നിശ്ചിത ശതമാനം ആനുകൂല്യവും സൗകര്യങ്ങളും ഉറപ്പാക്കുന്നതാണ് മിത്ര പ്രിവിലേജ് കാർഡ്. ഏറ്റവും മികച്ച ഡോക്ടർമാരും ലോകോത്തര സൗകര്യങ്ങളോടു കൂടിയ ചികിത്സ സംവിധാനങ്ങളും ഏറ്റവും സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനാ ണ് അവൈറ്റിസ് പ്രവർത്തിക്കുന്നതെന്ന് സി ഒ ഒ അജീഷ് കുണ്ടൂർ പറഞ്ഞു. അവൈറ്റിസ് മിത്ര കാർഡ് നേടുന്നതിലൂടെ ആശുപത്രിയിലെ ഒപി, ഐപി, ലാബ്, റേഡിയോളജി, തുടങ്ങിയ സേവനങ്ങൾക്ക് ഡിസ്കൗണ്ട് ലഭിക്കുന്നതാണെന്ന് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാർക്കറ്റിംഗ് മാനേജർ അരുൺ ജോൺസൺ പറഞ്ഞു .