നെന്മാറ അവൈറ്റിസ് ആശുപത്രിക്ക് ഗുണമേന്മക്കുള്ള കേന്ദ്രസർക്കാരിൻറെ എൻ എ ബി എച്ച് അംഗീകാരം
നെന്മാറ അവൈറ്റീസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിക്ക് ജില്ലയിലെ സമ്പൂർണ എൻ എ ബി എച് ലഭിക്കുന്ന ആദ്യത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയെന്ന അംഗീകാരം. ആതുരസേവന രംഗത്ത് ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് ദേശീയ തലത്തിൽ ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അംഗീകാരമാണ്. എൻ എ ബി എച്. ക്വാളിറ്റി കൗൺസിൽ ഓഫ് ഇൻഡ്യയുടെ ഭാഗമായ എൻ എ ബി എച് മുഴുവൻ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ മൾട്ടി സ്പെഷ്യാലിറ്റി ആശു പ്രതിയെന്ന സവിശേഷതയും ഇതോടെ നെമ്മാറ അവറ്റിസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപതിക്കു ലഭിച്ചു. കേന്ദ്ര സർക്കാർ നിർദേശിച്ച മുഴുവൻ മാനദണ്ഡങ്ങളും നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അവറ്റിസ് ആശുപത്രിക്ക് എൻ എ ബി എച് അംഗീകാരം ലഭിച്ചതെന്ന് അവൈറ്റിസ് ആശുപതി സി ഇ ഒ ദീപക് നായർ പറഞ്ഞു. എൻ എ ബി എച് അക്രഡിറ്റേഷൻ പ്രക്രീയ ആശുപത്രി മാനേജ്മെന്റിന്റെ എല്ലാവശങ്ങളും ഉൾക്കൊള്ളുന്നു. അഗ്നി സുരക്ഷ, ദുരന്ത നിവാരണം, അണുബാധ നിയന്ത്രണ രീതികൾ, ഉപകരണങ്ങളുടെ പരിപാലനം, ജീവനക്കാരുടെയും ഡോക്ടർമാരുടെയും ക്രഡൻഷ്യൽ പരിശോധന, ആശുപത്രി ഗുണനിലവാരം കൈവരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ജീവനക്കാരുടെ സംതൃപ്തി എന്നിവ ഉൾപ്പെടുന്നു.
കൃത്യമായ രോഗി സൂരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള ആശുപത്രിയുടെ തുടർച്ചയായ ശ്രമങ്ങൾക്ക് എൻ എ ബി എച് സർട്ടിഫിക്കറ്റ് കരുത്ത് പകരുന്നുവെന്ന് അവൈറ്റിസ് ആശുപത്രി സി ഒ ഒ അജേഷ് കുണ്ടൂർ പറഞ്ഞു.