എം ആർ ഐ , സി ടി & ഡെക്സ സ്കാനിങ്ങിന് 50% ഡിസ്കൗണ്ടുമായി നെന്മാറ അവൈറ്റിസ് ആശുപത്രി
ഈവനിംഗ് സ്കാനിങ് സെന്ററിന് തുടക്കം കുറച്ച് നെന്മാറ അവൈറ്റിസ് ആശുപത്രി. ആശുപത്രിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് റേഡിയോളജി വിഭാഗത്തിലാണ് ഈ സേവനം ലഭിക്കുക. MRI, CT, ബോൺ ഡെൻസിറ്റി സ്കാൻ അഥവാ DEXA സ്കാനിങ്ങിൽ 50% ഇളവ് ലഭിക്കുന്നതാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വൈകുന്നേരം അഞ്ചു മണി മുതൽ 9 മണി വരെയാണ് ഈ സൗകര്യം റേഡിയോളജി വിഭാഗത്തിൽ ഉള്ളത്. അവൈറ്റിസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ലോകോത്തര നിലാവാരത്തിലുള്ള സേവനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിവിധ സൗജന്യ ചികിത്സാ പദ്ധതികളും, കുറഞ്ഞ നിരക്കിൽ ഉള്ള സ്കാനിങ് സേവനങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത്. .
ഒരുമാസമായി തുടർന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ നൂറു കണക്കിന് രോഗികൾ ഈ സേവനം പ്രയോജനപ്രദമായിട്ടുണ്ട്. താരതമ്യേന ചിലവ് കൂടിയ MRI, CT സ്കാനുകൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതോടെ പാവപ്പെട്ട രോഗികൾക്ക് ഒരു ആശ്വാസമായിരിക്കുകയാണ് ഈ പദ്ധതി. ഇത് കൂടാതെ തന്നെ എല്ലാ വിഭാഗങ്ങളിലെയും ഒ പി കൺസൾട്ടേഷന് 50% കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. ജനറൽ വാർഡ് സേവനങ്ങളിൽ മുറി വാടക നഴ്സിംഗ് സേവനങ്ങൾ തികച്ചും സൗജന്യമാണ്. കൂടാതെ ജനറൽ വാർഡിലെ എല്ലാ സേവനങ്ങൾക്കും 50% കിഴിവും ഉണ്ട്.
പാലക്കാട് ജില്ലയിലെ തന്നെ ആദ്യത്തെ എൻ എ ബി എച്ച് അംഗീകാരം നേടുന്ന ആശുപത്രിയാണ് നെന്മാറ അവൈറ്റിസ്. അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുക എന്ന സ്ഥാപിത ലക്ഷ്യത്തെ മുൻനിർത്തി കൊണ്ടാണ് ആശുപത്രി ഈ പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക 04923225500, 04923350035