20December 2022

അവൈറ്റിസ് ബാലമിത്ര പരിപാടിക്ക് തുടക്കമായി

നെന്മാറ: ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടപ്പിലാക്കുന്ന ബാലമിത്ര പരിപാടിക്ക് തുടക്കം കുറിച്ചു. നെമ്മാറ ബദലഹേം കമ്മ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങിൽ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സി.ഒ.ഒ. അജേഷ് കുണ്ടൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വി.കെ. പ്രവീണ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളിലെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അവൈറ്റിസ് ജില്ലയിലെ സ്കൂളുകളിൽ ബാലമിത്ര പദ്ധതി നടപ്പിലാക്കുന്നത്. അഡ്മിൻ മാനേജർ ബിജു ഉതുപ്പ്, അഡ്മിനിസ്ട്രേറ്റർ ബാബു, അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മാർക്കറ്റിങ് മാനേജർ അരുൺ ജോൺസൺ പ്രസംഗിച്ചു. അവൈറ്റിസ് ആശുപത്രിയിലെ സൈക്കോളജിസ്റ്റ് ലിജോ ലോപ്പസ് മാനസികാരോഗ്യത്തെ കുറിച്ച് ക്ലാസെടുത്തു.


Search...