നെഞ്ചിൻകൂട് തുറക്കാതെ ഹൃദയ ശസ്ത്രക്രിയയുമായി നെമ്മാറ അവൈറ്റിസ്
പാലക്കാട്: ഹൃദയചികിത്സയിൽ അതിനൂതനമായ ശസ്ത്രക്രിയ രീതിയായ മിനിമൽ ഇൻവേസിവ് കാർഡിയക് സർജറി ജില്ലയിൽ ആദ്യമായി വിജയകരമാക്കിയിരിക്കുകയാണ് നെമ്മാറ അവൈറ്റിസ് ആശുപത്രി. അവൈറ്റിസ് ആശുപത്രിയിലെ കാർഡിയോ വാസ്ക്കുലർ തൊറാസിക് സർജൻ ഡോക്ടർ ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള സംഘമാണ് 50 വയസ്സുകാരി സരസ്വതിക്ക് ശസ്ത്രക്രിയ നടത്തിയത്. ഡോ സുനിൽ ശിവദാസ്, ഡോ ഷാനിൽ ജോസ്, ഡോ പീതാംബരൻ തുടങ്ങിയവരും ശസ്ത്രകിയയിൽ പങ്കാളികളായി.
മിനിമൽ ഇൻവേസീവ് കാർഡിയാക് സർജറി വഴിയായിരുന്നു ചികിത്സ. ശസ്ത്രക്കിയക്ക് ശേഷം ഭാരമുള്ള ജോലികൾ ചെയ്യാൻ തടസ്സമില്ല, മറ്റേതെങ്കിലും വിധത്തിൽ അണുബാധയ്ക്കുള്ള സാധ്യത കുറവ് തുടങ്ങിയവും നേട്ടമാണെന്ന് സൂപ്രണ്ട് ഡോ.സുരേഷ് ഗോപാലൻ പറഞ്ഞു.